പിതൃവേദി ജന്മദിനാഘോഷം
1484959
Friday, December 6, 2024 7:25 AM IST
ഫാത്തിമാപുരം: പിതൃവേദിയുടെ ജന്മദിനാഘോഷം ഫാത്തിമാപുരം ഫാത്തിമാ മാതാ ഇടവകയില്‍ നടത്തി. വികാരി ഫാ. സേവ്യര്‍ ജെ. പുത്തന്‍കളം പതാക ഉയര്‍ത്തി. അതിരൂപതാ പിതൃവേദി ജനറല്‍ സെക്രട്ടറി ജോഷി കൊല്ലാപുരം ഉദ്ഘാടനം ചെയ്തു.
കോ-വികാരി ഫാ. സെബാസ്റ്റ്യന്‍ മാമ്പ്ര ആമുഖസന്ദേശം നല്കി. പിതൃവേദി പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ജെസിന് എഎസ്എംഐ, ജോസ് കടന്തോട്, ഡിസ്നി പുളിമൂട്ടില്‍, ബിനു അമ്പാടന്‍, സിജു തൊട്ടിക്കല്‍, ജെന്‍സി അമ്പാട്ട്, ബിന്ദു പൊട്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.