സില്‍വര്‍ലൈന്‍ പദ്ധതിയില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണം: ജനകീയ സമിതി
1484958
Friday, December 6, 2024 7:25 AM IST
മാടപ്പള്ളി: കേരള ജനത തള്ളിക്കളഞ്ഞ സില്‍വര്‍ലൈന്‍ പദ്ധതിയില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണമെന്ന് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന നീക്കത്തില്‍ പ്രതിഷേധിച്ച് മാടപ്പള്ളിയില്‍ നടത്തിയ പ്രതിഷേധ സംഗമവും ജില്ലാതല കരിദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരസമിതി വൈസ് ചെയര്മാന് സേവ്യര്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ ജസ്റ്റിന് ബ്രൂസ്, സണ്ണി ഏത്തയ്ക്കാട്, ലിജി ബാബു, തോമസ് വെള്ളുക്കുന്നത്ത്, ജോമി ജോസഫ്, തങ്കച്ചന് ഇലവുംമൂട്ടില്‍, സുമതിക്കുട്ടിയമ്മ, കെ.എന്‍. രാജന്, ജോണിക്കുട്ടി മാത്യു, ഷീബാ വര്‍ഗീസ്, റീനാ അലക്സ്, മാത്യു വി.സി., ജോയിച്ചന്‍ വെട്ടിത്താനം, രാജു കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.