മടവീഴ്ച: അഞ്ച് വര്‍ഷമായി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി
1484957
Friday, December 6, 2024 7:25 AM IST
ചങ്ങനാശേരി: അഞ്ച് വര്‍ഷക്കാലത്തിനിടെ മടവീഴ്ച സംഭവിച്ച ഒരു പാടശേഖരത്തിനും നഷ്ട പരിഹാരത്തുക നല്‍കിയിട്ടില്ലെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി. കേന്ദ്രം വര്‍ധിപ്പിച്ച സംഭരണത്തുക, പമ്പിംഗ് സബ്സിഡി, പ്രൊഡക്ഷന്‍ ബോണസ് എന്നിവ നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് സംഘടന ആരോപിച്ചു.
മടവീഴ്ച ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരവും പുതിയ കൃഷിയിറക്കാന്‍ വിത്തും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നെല്‍കര്‍ഷക സമിതി പൂവത്ത് സംഘടിപ്പിച്ച കര്‍ഷക പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡന്റ് സേവ്യര്‍ കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ പി.പി. സേവ്യര്‍, കെ.ജെ. വാവച്ചന്, കെ. ഓമനക്കുട്ടന്, ജോയി അടിവാക്കല്‍, കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു.