നെടുമണ്ണി ഫാത്തിമമാതാ പള്ളിയിൽ തിരുനാൾ
1484956
Friday, December 6, 2024 7:25 AM IST
നെടുമണ്ണി: നെടുമണ്ണി ഫാത്തിമമാതാ പള്ളിയിലെ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാളിന് ഇന്നു തുടക്കമാകും. ഇന്നു വൈകുന്നേരം 4.30നു കൊടിയേറ്റ് വികാരി ഫാ. കെ. ആരോമലുണ്ണി. അഞ്ചിനു വിശുദ്ധ കുര്‍ബാന, നൊവേന, നേര്‍ച്ചഭക്ഷണ വിതരണം. നാളെ വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, നൊവേന തുടര്‍ന്നു നേര്‍ച്ചഭക്ഷണ വിതരണം.
എട്ടിനു രാവിലെ 6.45നും 9.30നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.35നു വിശുദ്ധ കുര്‍ബാന, നൊവേന: ഫാ. ലൗലി തേവാരി. തുടര്‍ന്നു നേര്‍ച്ചഭക്ഷണ വിതരണം. ഒമ്പതു മുതല്‍ 12 വരെ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, നൊവേന, നേര്‍ച്ച വിതരണം എന്നിവയുണ്ടായിരിക്കും.
13നു വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന: ഫാ. റോജസ് തോമസ് കളത്തില്‍, 5.45നു പൂര്‍വിക സ്മരണ, വചന സന്ദേശം: ഫാ. ജോര്‍ജ് ഏറ്റുമാനൂര്‍ വലിയപറമ്പില്‍. 14നു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, അഞ്ചിനു വിശുദ്ധ കുര്‍ബാന: ഫാ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍ ആറിനു പട്ടണപ്രദക്ഷിണം: ഫാ. മാത്യു മരങ്ങാട്ട്, രാത്രി ഏഴിനു വചന പ്രഘോഷണം: ഫാ. ജോണ്സണ് ചാലയ്ക്കല്‍, 7.30നു പ്രദക്ഷിണം പള്ളിയിലേക്ക്. എട്ടിനു ലൈറ്റ്ഷോ, വാദ്യമേളം.
15നു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, 9.30നു തിരുനാള്‍ കുര്‍ബാന: ഫാ. റോജന്‍ പുരയ്ക്കല്‍, 11.30നു തിരുനാള്‍ പ്രദക്ഷിണം: ഫാ. ജോര്‍ജ് ഏറ്റുമാനൂര്‍ വലിയപറമ്പില്‍, 12.30നു കൊടിയിറക്ക്, ഉല്പന്ന ലേലം.