അസംപ്ഷന്‍ കോളജില്‍ "ഫാഷന്‍ മീറ്റ്സ് കള്‍ച്ചര്‍’ ഫാഷന്‍ ഷോ പത്തിന്
1484954
Friday, December 6, 2024 7:22 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ ഓട്ടോണമസ് കോളജിലെ ഫാഷന്‍ ഡിസൈനിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫാഷന്‍ മീറ്റ്സ് കള്‍ച്ചര്‍ ഫാഷന്‍ ഷോ 10ന് ഉച്ചകഴിഞ്ഞ് 2.30ന് കോളജ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടത്തും. നടന് സംഗീത് പ്രതാപ് ഉദ്ഘാടനം നിര്‍വഹിക്കും. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് ജോസഫ് പാറത്തറ അധ്യക്ഷത വഹിക്കും.
അസംപ്ഷനിലെ ഫാഷന്‍ ടെക്നോളജി വിഭാഗം വിദ്യാര്‍ഥികള്‍ ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദര്‍ശിച്ച് അവിടങ്ങളിലെ സംസ്കാരങ്ങള്‍, വസ്ത്രങ്ങള്‍, കലകള്‍, കരകൗശല വിഭവങ്ങള്‍ എന്നിവയെക്കുറിച്ച് പഠിച്ചാണ് ഫാഷന്‍ മീറ്റ്സ് കള്‍ച്ചര്‍ ഷോയില്‍ അവതരിപ്പിക്കുന്നത്. കോളജിലെ ഈ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍കൂടി ഫാഷന്‍ ഷോയില്‍ അവതരണങ്ങള്‍ നടത്തുമെന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
11ന് വിവിധ കോളജുകളില്‍നിന്നുള്ള ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥികള്‍ക്കായി "എലാന്‍-2024’ ഇന്റര്‍കൊളീജിയറ്റ് ഫെസ്റ്റും നടത്തും. കൊത്യൂര്‍ ശേഖരങ്ങളില്നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എംഎസ്സി വിദ്യാര്‍ഥിനികള്‍ രൂപകല്പന ചെയ്ത വസ്ത്രങ്ങളും ഫാഷന്‍ഷോയില്‍ ശ്രദ്ധയാകര്‍ഷിക്കുമെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് ജോസഫ് പാറത്തറ, വൈസ്പ്രിന്‍സിപ്പല്‍മാരായ ഡോ. ജിസി മാത്യു, ഡോ.റാണി മരിയ തോമസ്, അനു അന്ന കോശി, അനു മേരി അഗസ്റ്റിന്, സാന്ദ്ര ചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.