ചങ്ങനാശേരി ആര്‍എംഎസ്: എംപി കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി
1484953
Friday, December 6, 2024 7:22 AM IST
ചങ്ങനാശേരി: റെയില്‍വേ സ്റ്റേഷനില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ചങ്ങനാശേരി ആര്‍എംഎസ് (റെയില്‍ മെയില്‍ സര്‍വീസ്) പ്രവര്‍ത്തനം നിറുത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സന്ദര്‍ശിച്ച് നിവേദനം നല്കി.
ചങ്ങനാശേരി ആര്‍എംഎസ് കേരളത്തില്‍ പ്രാധാന്യമുള്ള റെയില്‍ മെയില്‍ സര്‍വീസുകളില്‍ ഒന്നാണ്. ഇത്തരത്തില്‍ ആര്‍എംഎസ് പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് വ്യാപാരികള്‍ക്കും മറ്റു സ്ഥിരം ഉപഭോക്താക്കള്‍ക്കും ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.
ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയോ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയോ ചെയ്യുന്നത് പ്രദേശവാസികളുടെ ആശയവിനിമയ സൗകര്യത്തെയും തൊഴില്‍ സാഹചര്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും എംപി മന്ത്രിയെ അറിയിച്ചു.