ആര്‍എംഎസ് നിറുത്താനുള്ള തീരുമാനം: നാളെ ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധിക്കും
1484952
Friday, December 6, 2024 7:22 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയില്‍നിന്നും ആര്‍എംഎസ് മാറ്റുന്നതിനെതിരേ ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നാളെ രാവിലെ 10നു ധര്‍ണ നടത്താന്‍ ആര്‍എംഎസ് സംരക്ഷണസമിതി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനം.
നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചങ്ങനാശേരി ഡിവിഷന്റെ കീഴിലുള്ള 46 പോസ്റ്റ് ഓഫീസിലെ മുഴുവന്‍ തപാലുകളും കൈകാര്യം ചെയ്യുന്ന വിധത്തില്‍ ചങ്ങനാശേരി ആര്‍എംഎസിനെ ഉയര്‍ത്തി ഈ ഓഫീസ് നിലനിര്‍ത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. കോട്ടയത്തേക്കു മാറ്റിയ സ്പീഡ് പോസ്റ്റ് ചങ്ങനാശേരിയില്‍ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമുദായ, രാഷ്ട്രീയ, സാമൂഹ്യ, വാണിജ്യ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
നഗരസഭാ വൈസ്ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, സണ്ണി തോമസ്, ഫാ. ജയിംസ് കൊക്കാവയലില്‍, കെ.ഡി. സുഗതന്, ബാബു കോയിപ്പുറം, രതീഷ് ചെങ്കിലാത്ത്, എം.ആര്. രഘുദാസ്, മുഹമ്മദ് സിയ, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ജോസുകുട്ടി കുട്ടംപേരൂര്‍, സണ്ണി നെടിയകാലാപറമ്പില്‍, ലിനു ജോബ്, പി.എന്‍.അമീര്‍, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, ബെന്നി സി. ചീരഞ്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.