അന്തര്‍ സംസ്ഥാന കുടിയേറ്റം; ദേശീയ സെമിനാര്‍ ഇന്നുമുതൽ
1484944
Friday, December 6, 2024 7:11 AM IST
കോട്ടയം: ഇന്ത്യയിലെ അന്തര്‍ സംസ്ഥാന കുടിയേറ്റം; വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തില്‍ ദ്വിദിന സെമിനാറിന് എംജി സര്‍വകലാശാലയില്‍ ഇന്നു തുടക്കമാകും. സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സില്‍ രാവിലെ 10ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.
കുടിയേറ്റ പഠന വിദഗ്ധനും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ചെയര്‍പേഴ്സണുമായ പ്രഫ എസ്. ഇരുദയ രാജന് അധ്യക്ഷത വഹിക്കും.
സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്, കേരള ആസൂത്രണ ബോര്‍ഡ് അംഗം ഡോ. രവി രാമന്, ഡല്‍ഹി സര്‍വകലാശാലയിലെ ഡോ. നസ്റിന് ചൗധരി, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ ഡോ. സദാനന്ദ സാഹു, സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ.ആര്. ബൈജു,
പിബി. രതീഷ്, സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ പോളിസി ആൻഡ് ഇന്‍ക്ലൂസീവ് ഗവേണന്‍സ് ചെയര്‍പേഴ്സണ്‍ ഡോ. എം.വി. ബിജുലാല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മള്‍ട്ടി ഡിസിപ്ലിനറി പ്രോഗ്രാം ഇന്‍ സോഷ്യല്‍ സയന്‍സസ് ജോയിന്റ് ഡയറക്ടര്‍ ഡോ. പി.പി. നൗഷാദ് എന്നിവര്‍ പ്രസംഗിക്കും.