പിതൃവേദി റൂബി ജൂബിലി സ്മാരക പുരസ്കാരം: എൻട്രി ക്ഷണിക്കുന്നു
1484943
Friday, December 6, 2024 7:11 AM IST
ചങ്ങനാശേരി: പിതൃവേദി റൂബി ജൂബിലിയുടെ ഓർമയ്ക്കായ് നാല് മേഖലകളിൽ മികവ് തെളിയിച്ച പിതാക്കന്മാരെ എല്ലാവർഷവും ആദരിക്കാൻ അതിരൂപത പിതൃവേദി. പിതൃവേദിയുടെ 41-ാമത് ജന്മദിനത്തോടനുബന്ധിച്ച് ഡിസംബർ 15ന് ചെത്തിപ്പുഴയിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ പ്രഥമ പുരസ്കാരങ്ങൾ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ പിതാവ് സമ്മാനിക്കും.
കാർഷികം, ആതുര സേവനം, കല, കായികം, പൊതുപ്രവർത്തനം എന്നീ മേഖലകളിൽ മികവു തെളിയച്ചവരെയാണ് 5001 രൂപയും ഫലകവും നൽകി ആദരിക്കുന്നത്.
ചങ്ങനാശേരി അതിരൂപതയിലെ വിവാഹിതരായ പുരുഷൻമാർക്കാണ് അവാർഡ് നൽകുന്നത്. മാതൃകാപരമായ പ്രവർത്തനം നടത്തുന്നവർ ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം വേണം അവാർഡിന് എൻട്രി അയയ്ക്കാൻ.
ഡിസംബർ ഒന്പതിനകം എൻട്രികൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കും എൻട്രി ഫോമിനും ബന്ധപ്പെടുക. ഫോൺ: 9645705899, 9447957272, 9388851627.