ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്പനക്കാര്ക്കും സൗജന്യ യൂണിഫോം വിതരണം ചെയ്്തു
1484942
Friday, December 6, 2024 7:11 AM IST
കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
തിരുനക്കര ചില്‍ഡ്രന്‍സ് ലൈബ്രറി രാഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് ടി.ബി. സുബൈര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം ഫിലിപ്പ് ജോസഫ്, സംഘടനാ ഭാരവാഹികളായ ടി.എസ്.എന്‍. ഇളയത്, ചന്ദ്രിക ഉണ്ണികൃഷ്ണന്, സിജോ പ്ലാന്തോട്ടം, സന്തോഷ് കല്ലറ, കെ.ജി. ഹരിദാസ്, പി.കെ. ആനന്ദക്കുട്ടന്,
എസ്. മുകേഷ് തേവര്, കെ.എം. സുരേഷ് കുമാര്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി.എസ്. രജനി, ജില്ലാ ഭാഗ്യക്കുറി ക്ഷേമഓഫീസര് എ.എസ്. പ്രിയ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി.എന്‍. മധുസൂദന കൈമള്‍ എന്നിവര്‍ പ്രസംഗിച്ചു.