വെള്ളക്കെട്ടിന് പരിഹാരം കാണണം: ജനാധിപത്യ കേരള കോൺഗ്രസ്
1484938
Friday, December 6, 2024 7:11 AM IST
ഏറ്റുമാനൂർ: ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ഏറ്റുമാനൂർ ടൗണിലെ വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.വി. വർക്കി പുതിയാപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് കുര്യൻ ഉദ്ഘാടനം ചെയ്തു.
കെ.എ. ഷാജു കരിവേലിൽ, സി.ജെ. മാത്യു ചാമക്കാലാ, ജോർജ് തലയണക്കുഴി, ബിനോയ് കുറുപ്പുംതുണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.