ഏറ്റുമാനൂരിലെ വെള്ളക്കെട്ട്: ഇന്ന് വികസന സമിതിയുടെ പ്രതിഷേധ ധർണ
1484937
Friday, December 6, 2024 7:11 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ ടൗണിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനു തയാറാകാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരേ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഏറ്റുമാനൂരിലെ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തും.
രാവിലെ 10ന് ആരംഭിക്കുന്ന ധർണ റെസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിക്കും.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചെമ്മുണ്ടവള്ളി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മൈക്കിൾ ജയിംസ്, സിപിഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ. ബിനു ബോസ്, എൻസിപി സംസ്ഥാന സെക്രട്ടറി കാണക്കാരി അരവിന്ദാക്ഷൻ, ആം ആദ്മി പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ,
കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് അഡ്വ. സിബി വെട്ടൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയംഗം സിറിൾ ജി. നരിക്കുഴി, അഴിമതി വിരുദ്ധ സമിതി നേതാവ് ജെ.വി. ഫിലിപ്പുകുട്ടി, ജനകീയ വികസന സമിതി വൈസ് പ്രസിഡന്റ് രാജു ഇമ്മാനുവേൽ, ആം ആദ്മി പാർട്ടി മണ്ഡലം പ്രസിഡന്റ് പി.ബി. രാജേഷ് എന്നിവർ പ്രസംഗിക്കും.