മാതാവിന്റെ സംയമനത്തിന്റെ മാതൃക വലിയ സന്ദേശം: ഫാ. ജോസഫ് ഇല്ലിമൂട്ടില്‍
1484893
Friday, December 6, 2024 6:01 AM IST
പാലാ: പ്രതിസന്ധികളില്‍ പരിശുദ്ധ ദൈവമാതാവിന്റെ സംയമനം മനുഷ്യര്‍ക്ക് വലിയ മാതൃകയെന്ന് ഫാ. ജോസഫ് ഇല്ലിമൂട്ടില്‍. പാലാ ജൂബിലിത്തിരുനാളില് ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ വിഷമങ്ങളും ആവശ്യങ്ങളും തന്റെ പുത്രനായ യേശുവിന്റെ പക്കലെത്തിച്ചു പരിഹാരം വാങ്ങിത്തരുന്ന അമ്മ എപ്പോഴും അഭയകേന്ദ്രമാണ്. ഈ മാതൃക പിന്തുടര്ന്ന് ഓരോ മരിയഭക്തരും ജീവിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പാലാ ജൂബിലിത്തിരുനാളില് ഇന്ന്
പാലാ ടൗണ്‍ കപ്പേളയില്‍ രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന - ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകോട്ടയില്‍. വൈകുന്നേരം 5.30ന് ജപമാല. ആറിന് വിശുദ്ധ കുര്‍ബാന, സന്ദേശം - മോണ്‍. ജോസഫ് മലേപ്പറമ്പില്‍.
5.30ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വോളിബോള്‍ മത്സരം. രാത്രി 7.30ന് മുനിസിപ്പല്‍ ടൗണ്‍ ഹാളിലെ ആലപ്പുഴ സൂര്യകാന്തി തിയറ്റേഴ്സിന്റെ നാടകം "കല്യാണം'.