പരിക്കേറ്റു
1484892
Friday, December 6, 2024 6:01 AM IST
പാലാ: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ലോറിയിടിച്ചു പരിക്കേറ്റ വിദേശ വിനോദസഞ്ചാരി ജര്‍മനി സ്വദേശി ഹാന്‍സ് ഡയറ്ററെ (56) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ദേശീയപാതയില്‍ പീരുമേട് ഭാഗത്തായിരുന്നു സംഭവം. കൊച്ചിയില്‍നിന്നു തേക്കടിയിലേക്ക് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.
ആലുവയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ കുന്നോനി സ്വദേശി എബിന് മാത്യുവിനെയും (24) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ചങ്ങനാശേരി സ്വദേശികളായ ആനന്ദ് (20), എഴുമാംതുരുത്ത് സ്വദേശി മനു (20) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു . ഇന്നലെ രണ്ടോടെ മുത്തോലിയിലായിരുന്നു അപകടം.