ലഹരിദുരന്തങ്ങളില് സര്‍ക്കാര്‍ കൂട്ടുപ്രതിയെന്ന്
1484891
Friday, December 6, 2024 6:01 AM IST
പാലാ: മദ്യമോ ലഹരിവസ്തുക്കളോ ഉപയോഗിച്ചത് മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്നും സര്‍ക്കാരിനെയും കൂട്ടുപ്രതിയായി പരിഗണിക്കണമെന്നും കെസിബിസി ടെമ്പറന്‍സ് കമ്മീഷന് മുന്‍ സംസ്ഥാന സെക്രട്ടറിയും പാലാ രൂപത ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്. പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെയും കോട്ടയം അതിരൂപതയുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ആന്റണി മാത്യു, ജോസ്മോന് പുഴക്കരോട്ട്, ഷാജി അണക്കര, തോമസുകുട്ടി കാഞ്ഞിരപ്പള്ളി, ജോസ് ഫിലിപ്പ്, ജോസ് കവിയില്‍, അലക്സ് കെ. എമ്മാനുവല്‍, സിസ്റ്റര്‍ റോസിന് എന്നിവര്‍ പ്രസംഗിച്ചു.