നേതാജി അങ്കണവാടിയും കുമാരി കേന്ദ്രവും ഇന്നു നാടിന് സമർപ്പിക്കും
1484890
Friday, December 6, 2024 6:01 AM IST
കുറവിലങ്ങാട്: പഞ്ചായത്ത് രണ്ടാം വാർഡിൽ പണിതീർത്ത നേതാജി അങ്കണവാടിയുടെയും കുമാരി കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്നു നടക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മിയും പഞ്ചായത്തംഗം ഡാർലി ജോജിയും അറിയിച്ചു. രാവിലെ 10.30ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും.
ഫിറ്റ്നെസ് സെന്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ ഉദ്ഘാടനം ചെയ്യും. അങ്കണവാടി കെട്ടിടത്തിന്റെ പ്രവർത്തനത്തിന് കഴിഞ്ഞ രണ്ടു വർഷം അവസരം നൽകിയ ജോർജുകുട്ടി വട്ടുകുളത്തെ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ആദരിക്കും. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ രണ്ടു വർഷങ്ങളിലെ വാർഷിക പദ്ധതയിൽ അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് അങ്കണവാടിയും കുമാരി കേന്ദ്രവും പണിതീർത്തത്.