കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ സൗരോർജ പാനൽ ഉദ്ഘാടനം ഇന്ന്
1484889
Friday, December 6, 2024 6:01 AM IST
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച 10 കിലോവാട്ട് സോളാർ പാനൽ ഇന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അറിയിച്ചു.
വി.കെ. കുര്യൻ സ്മാരക ബ്ലോക്കിന്റെ ടെറസിലാണ് പാനൽ സ്ഥാപിച്ചിട്ടുള്ളത്. 10 ലക്ഷം രൂപയാണ് പദ്ധതിത്തുക. ഓൺഗ്രിഡ് സ്കീമിലാണ് പദ്ധതി നടപ്പാക്കിയത്. ആശുപത്രി കോമ്പൗണ്ടിലെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിനായി മൂന്നു ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇന്ന് 2.30ന് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ആശുപത്രിയിൽ കുറവിലങ്ങാട് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന യുഎച്ച്-19 കാർഡിന്റെ വിതരണോദ്ഘാടനവും ആശുപത്രിയിൽ പുതുതായി നടപ്പാക്കുന്ന ടോക്കൺ സിസ്റ്റത്തിന്റെയും ആന്റിബയോട്ടിക് മെഡിസിൻ നീലക്കവർ വിതരണത്തിന്റെയും ഉദ്ഘാടനവും നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അറിയിച്ചു.