മരങ്ങോലി പള്ളിയില്‍ തിരുനാള്‍
1484868
Friday, December 6, 2024 5:55 AM IST
മരങ്ങോലി: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ഇന്നു മുതല്‍ എട്ടുവരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം അഞ്ചിന് വികാരി റവ.ഡോ. ജോസഫ് പരിയാത്ത് തിരുനാളിനു കൊടിയേറ്റും. 5.15ന് വിശുദ്ധ കുര്‍ബാന - ഫാ. മാണി കൊഴുപ്പന്‍കുറ്റി. 6.30ന് സെമിത്തേരി സന്ദര്‍ശനം, 6.45ന് ജപമാല പ്രദക്ഷിണം (മരങ്ങോലി കുരിശുപള്ളിയിലേക്ക്), രാത്രി എട്ടിന് നേര്‍ച്ച വിതരണം.
നാളെ 2.30ന് തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രസംഗം - ഫാ. ജോണ്‍ പാക്കരമ്പേല്‍, 6.30ന് പ്രദക്ഷിണം (മരങ്ങോലി കുരിശുപള്ളിയിലേക്ക്), ലദീഞ്ഞ് - റവ.ഡോ. പോള്‍ മുടതൊട്ടിയില് എംഎസ്ടി. 7.30ന് പ്രദക്ഷിണം പള്ളിയിലേക്ക്, സമാപനാശീര്‍വാദം.
പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന - റവ.ഡോ. പോള്‍ മുടതൊട്ടിയില് എംഎസ്ടി, പത്തിന് വിശുദ്ധ കുര്‍ബാന, പ്രസംഗം - ഫാ.സിബി പൂവത്തിങ്കല്‍ എംഎസ്ടി, 11.30ന് പ്രദക്ഷിണം, സമാപനപ്രാര്‍ഥന, പ്രസുദേന്തിവാഴ്ച.