തീർഥാടകരുടെ കാർ വഴിയോരത്തുകിടന്ന കാറിലിടിച്ചു
1484866
Friday, December 6, 2024 5:55 AM IST
എലിക്കുളം: ആന്ധ്രാ സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് തകർന്നു. ഇന്നലെ ഉച്ചയ്ക്ക് പാലാ-പൊൻകുന്നം റോഡിൽ പൈക തിയറ്റർപ്പടിയിലായിരുന്നു അപകടം.
രണ്ടുപേർക്ക് നിസാര പരിക്കുണ്ട്. വഴിയോരത്തുകിടന്ന കാറിന്റെ ഒരു വശം തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു കരുതുന്നു.