ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഏഴ്, എട്ട് തീയതികളിൽ
1484864
Friday, December 6, 2024 5:55 AM IST
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളില്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കും. നാളെ രാവിലെ 8.30ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിക്കും.
രാവിലെ 8.30ന് അത്ലറ്റിക് മത്സരം, ഒന്‍പതിന് രചനാമത്സരം, 11.30ന് ഷട്ടില്‍, ഫുട്ബോള്‍ മത്സരങ്ങൾ നടക്കും. എട്ടിന് രാവിലെ ഒന്‍പതിന് കലാമത്സരം, ക്രിക്കറ്റ്, 10ന് കബഡി, ഉച്ചകഴിഞ്ഞ് 3.30ന് വടംവലി, ആനത്താനം മൈതാനത്ത് രാവിലെ 10ന് വോളിബോള്‍ എന്നീ മത്സരങ്ങളും നടത്തും.
വൈകുന്നേരം അഞ്ചിന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമാപന സമ്മേളനവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിക്കും. ഏഴു പഞ്ചായത്തുകളില്‍ നിന്നായി ഗെയിംസ് ഇനങ്ങളില്‍ 271 പേരും അത്ലറ്റിക്സില് 165 പേരും കലാമത്സരങ്ങളില്‍ 121 പേരും പങ്കെടുക്കും.