അഭിഭാഷക അവകാശ സംരക്ഷണദിനാചരണം
1484863
Friday, December 6, 2024 5:55 AM IST
കോട്ടയം: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നടത്തിയ ജില്ലാതല അഭിഭാഷക അവകാശ സംരക്ഷണദിനാചരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അഭിഭാഷകർക്കെതിരായ അതിക്രമങ്ങൾക്കെതിരേ സംരംക്ഷണം ഉറപ്പു വരുത്തുന്നതിന് നിയമനിർമാണ നടത്തണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷണൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. പി. സതീഷ് ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി അഡ്വ. ടോമി കല്ലാനി, യൂണിറ്റ് പ്രസിഡന്റ് അനിൽ ജി. മാധവപ്പള്ളി, യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്, സംഘടന ഭാരവാഹികളായ അഭിഭാഷകർ ജി. ഗോപകുമാർ, കെ.എ. പ്രസാദ്, രഞ്ജിത് ജോൺ, റോബിൻ ഏബ്രഹാം, ജോർജ് വി. തോമസ്, മാനുവൽ വർഗീസ്, രാജഗോപാൽ രവീന്ദ്രനാഥൻപിള്ള, പി.ബി. മജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ, ഈരാറ്റുപേട്ട, ചങ്ങനാശേരി എന്നീ കേന്ദ്രങ്ങളിലും പ്രതിഷേധദിനം ആചരിച്ചു.