വാർഡ് വിഭജനം: കോൺഗ്രസ് പരാതി നൽകി
1484861
Friday, December 6, 2024 5:55 AM IST
എരുമേലി: പഞ്ചായത്ത് വാർഡ് വിഭജനം നടത്തിയത് തെറ്റായ രീതിയിലാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വം പരാതി നൽകി. അതിരുകൾ നിശ്ചയിച്ചത് മാനദണ്ഡങ്ങൾ പ്രകാരമല്ലെന്നും ഒരേ സ്ഥലത്തുള്ള വോട്ടർമാരെ പല ബൂത്തുകളിലാക്കിയെന്നും തട്ടിക്കൂട്ട് വിഭജനമാണ് ഉദ്യോഗസ്ഥർ നടത്തിയതെന്നും പരാതിയിൽ പറയുന്നു.
വാർഡ് വിഭജനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും കൃത്യമായും വസ്തുതാപരമായും പഠനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം വിഭജനം നടത്തണമെന്നും കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി നൽകിയ പരാതിയിൽ പറയുന്നു.
23 വാർഡുകളുള്ള എരുമേലിയിൽ ഒരു വാർഡ് കൂട്ടി 24 ആക്കിയാണ് കരട് പ്രസിദ്ധീകരിച്ചിരുന്നത്. ഇതുപ്രകാരം മണിപ്പുഴയാണ് പുതിയ വാർഡായി മാറുക.