ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന്
1484860
Friday, December 6, 2024 5:55 AM IST
കാഞ്ഞിരപ്പള്ളി: ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ പത്തിനു കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും.
ചലച്ചിത്രതാരം ട്രിനിറ്റി എലീസ പ്രകാശ് മുഖ്യാതിഥിയായിരിക്കും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ എയ്ഡ്സ് ദിന പ്രതിജ്ഞയും പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് എയ്ഡ്സ് ദിന സന്ദേശവും നൽകും.
ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, വാർഡ് മെംബർ ഷാലിമ്മ ജയിംസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോജി തോമസ്, പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം തുടങ്ങിയവർ പ്രസംഗിക്കും. തുടർന്നു നടക്കുന്ന ജില്ലാതല സെമിനാർ കോട്ടയം മെഡിക്കൽ കോളജ് എആർടി മെഡിക്കൽ ഓഫീസർ ഡോ. ജെ.എസ്. അഖില നയിക്കും.