കനലോര്‍മ; കാനം സ്നേഹസായന്തനം നാളെ കോട്ടയത്ത്
1484858
Friday, December 6, 2024 5:41 AM IST
കോട്ടയം: സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു കനലോര്‍മ, കാനം സ്നേഹസായന്തനം എന്ന അപൂര്‍വസംഗമം നാളെ കോട്ടയം ബസേലിയോസ് കോളജില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3.30 നു കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കാനം രാജേന്ദ്രന്റെ ബാല്യകാലസുഹൃത്തും സഹപാഠിയുമായ മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും.
മന്ത്രിമാരായ വി.എന്‍. വാസവന്, ജി.ആര്. അനില്‍, നേതാക്കളായ രമേശ് ചെന്നിത്തല എംഎല്‍എ, വൈക്കം വിശ്വന്, പന്ന്യന്‍ രവീന്ദ്രന്, ജോസ് കെ. മാണി എംപി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ.സി. ജോസഫ്, കെ.ജെ. തോമസ്,
അഡ്വ. ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, രവി ഡിസി, ജോഷി മാത്യു, വേണു, ഗായിക പി കെ മേദിനി, ഡോ. എസ് ശാരദക്കുട്ടി, ഡോ. മ്യൂസ്മേരി ജോര്‍ജ്, ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, വി.ബി. ബിനു, പി.ടി. സാജുലാല്‍, കുര്യന് കെ. തോമസ്, ഏബ്രഹാം കുര്യന്, ഡോ. ബിജു തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ആര്‍ട്ടിസ്റ്റ് സുജാതനും ഗ്രാഫിക് ഡിസൈനര്‍ എസ്. രാധാകൃഷ്ണനും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത വേദിയില്‍ കോട്ടയം പൗരാവലിയുടെ സ്മരണോപഹാരം കാതോലിക്കാ ബാവ കാനം രാജേന്ദ്രന്റെ പത്നി വനജാ രാജേന്ദ്രന് കൈമാറും.