നെല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ
1484856
Friday, December 6, 2024 5:41 AM IST
കോട്ടയം: അപ്രതീക്ഷിതമായ മഴയും മടവീഴ്ചയും മൂലം കുട്ടനാട് - അപ്പര്‍കുട്ടനാട് മേഖലകളില്‍ വ്യാപകമായ നാശനഷ്ടം സംഭവിച്ച നെല്‍ കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍. കേരളത്തിലെ ഇടതു സര്‍ക്കാരും പ്രതിപക്ഷവും ഈ വിഷയത്തില്‍ ഇടപെടാത്തത് കര്‍ഷകരോടുള്ള വെല്ലുവിളി ആണെന്നും സജി കുറ്റപ്പെടുത്തി.