കോ​​ട്ട​​യം: വി​​ക​​സി​​ത ഭാ​​ര​​ത ആ​​ശ​​യ​​ങ്ങ​​ള്‍ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് മു​​മ്പാ​​കെ അ​​വ​​ത​​രി​​പ്പി​​ക്കാ​​ന്‍ യു​​വ​​ജ​​ന​​ങ്ങ​​ള്‍​ക്ക് അ​​വ​​സ​​രം ന​​ല്‍​കു​​ന്ന വി​​ക​​സി​​ത ഭാ​​ര​​ത് യം​​ഗ് ലീ​​ഡേ​​ഴ്സ് ഡ​​യ​​ലോ​​ഗി​​ലേ​​ക്ക് 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ദേ​​ശീ​​യ യു​​വ​​ജ​​നോ​​ത്സ​​വ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജ​​നു​​വ​​രി 11,12 തീ​​യ​​തി​​ക​​ളി​​ല്‍ ന്യൂ​​ഡ​​ല്‍​ഹി​​യി​​ലെ ഭാ​​ര​​ത മ​​ണ്ഡ​​പ​​ത്തി​​ല്‍ മ​​ത്സ​​ര​​ങ്ങ​​ളി​​ലൂ​​ടെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന യു​​വ​​ജ​​ന​​ങ്ങ​​ളു​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി വി​​ക​​സ​​ന സ​​ങ്ക​​ല്പ​​ങ്ങ​​ള്‍ ച​​ര്‍​ച്ച​​ചെ​​യ്യും.

മേ​​രാ യു​​വ ഭാ​​ര​​ത് പ്ലാ​​റ്റ്ഫോ​​മി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ക്വി​​സ് പ​​രി​​പാ​​ടി​​യി​​ലൂ​​ടെ ഒ​​ന്നാം ഘ​​ട്ടം തു​​ട​​ങ്ങും. വി​​ജ​​യി​​ക​​ള​​വു​​ന്ന​​വ​​ര്‍ തു​​ട​​ര്‍​ന്നു ബ്ലോ​​ഗ്, ഉ​​പ​​ന്യാ​​സ മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​ങ്കെ​​ടു​​ത്താ​​ണ് സം​​സ്ഥാ​​ന ത​​ല യം​​ഗ് ഡ​​യ​​ലോ​​ഗി​​ലെ വി​​ജ​​യി​​ക​​ളെ ക​​ണ്ടെ​​ത്തു​​ക. വി​​ജ​​യി​​ക​​ള്‍​ക്ക് ഒ​​രു ല​​ക്ഷം,75,000, 50,000 രൂ​​പ ക്ര​​മ​​ത്തി​​ല്‍ ആ​​ദ്യ​​മൂ​​ന്നു സ​​മ്മാ​​ന​​ങ്ങ​​ള്‍ ല​​ഭി​​ക്കും.

മ​​ത്സ​​ര​​ങ്ങ​​ള്‍ സം​​ബ​​ന്ധി​​ച്ച വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍ http://mybharat.gov. in പോ​​ര്‍​ട്ട​​ലി​​ലും നെ​​ഹ്റു യു​​വ കേ​​ന്ദ്ര, നാ​​ഷ​​ണ​​ല്‍ സ​​ര്‍​വീ​​സ് സ്‌​​കീം ഓ​​ഫീ​​സു​​ക​​ളി​​ലും ല​​ഭ്യ​​മാ​​ണ്.