ഗുജറാത്തിലെ വിദ്യാര്‍ഥികള്‍ കോട്ടയം ഐഐഐടി സന്ദര്‍ശിച്ചു
1484854
Friday, December 6, 2024 5:41 AM IST
കൊച്ചി: ഐഐടി ഗാന്ധിനഗര്‍, എന്‍ഐടി സൂറത്ത്, ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല തുടങ്ങി ഗുജറാത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള 50 വിദ്യാര്‍ഥികളടങ്ങുന്ന പ്രതിനിധിസംഘം കോട്ടയം ഐഐഐടിയില്‍ സന്ദര്‍ശനം നടത്തി. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് യുവസംഗമം അഞ്ചാംഘട്ടത്തിന്റെ ഭാഗമായായിട്ടായിരുന്നു അഞ്ചുദിവസം നീണ്ടുനിന്ന സന്ദര്‍ശനം.
പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥി പ്രതിനിധികള്‍ പ്രദേശത്തെ വീടുകളും സന്ദര്‍ശിച്ചു. കടപ്പാട്ടൂര്‍ ക്ഷേത്രം, ഏറ്റുമാനൂര്‍ ക്ഷേത്രം, മണര്‍കാട് പള്ളി, വൈക്കം ക്ഷേത്രം തുടങ്ങിയ തീർഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും കോട്ടയത്തെ റബര്‍ വ്യവസായത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. ഇവകൂടാതെ പദ്മശ്രീ ജേതാക്കളുമായി ആശയവിനിമയവും നടത്തി.