"കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത്
1484853
Friday, December 6, 2024 5:41 AM IST
കോട്ടയം: താലൂക്ക് തലത്തില്‍ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഒന്‍പതു മുതല്‍ 16 വരെ ജില്ലയില്‍ നടക്കുന്ന "കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിലേക്ക് ഇന്നുകൂടി പോര്‍ട്ടല്‍ വഴി പരാതികള്‍ നല്‍കാം. മന്ത്രിമാരായ വി.എന്‍. വാസവന്റെയും റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ അദാലത്തുകള്‍. പൊതുജനങ്ങള്‍ക്ക് കരുതല്‍ (karuthal.kerala.gov.in) എന്ന പോര്‍ട്ടല്‍ മുഖാന്തരം അപേക്ഷകള്‍/പരാതികള്‍ സമര്‍പ്പിക്കാം.
ഒരു അപേക്ഷയില്‍ ഒന്നില്‍ കൂടുതല്‍ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. പരാതിക്കാരന്റെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. അപേക്ഷകര്‍ പരാതിയുടെ കൈപ്പറ്റ് രസീത് വാങ്ങണം.
(താലൂക്ക്, തീയതി, സമയം, വേദി എന്നക്രമത്തില്‍)
കോട്ടയം: ഒമ്പതിന് രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍ ഹാള്‍.
ചങ്ങനാശേരി: 10ന് രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ, ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാള്‍.
കാഞ്ഞിരപ്പള്ളി: 12ന് രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രല്‍ പാരിഷ് ഹാള്‍ (മഹാജൂബിലി ഹാള്‍).
മീനച്ചില്‍: 13ന് രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ, പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍.
വൈക്കം: 16ന് രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ, വല്ലകം സെന്റ് മേരീസ് പള്ളി പാരിഷ് ഹാള്‍.