വയനാട്: കേന്ദ്ര നിലപാടിനെതിരേ എല്‍ഡിഎഫ് സമരം
1484852
Friday, December 6, 2024 5:41 AM IST
കോട്ടയം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തനിവാരണത്തിന് സഹായം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ എല്‍ഡിഎഫിന്റെ ഉപരോധ സമരം. കോട്ടയം ഹെഡ്പോസ്റ്റോഫീസിനു മുമ്പില്‍ നടന്ന സമരം കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്മാന് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ നിരന്തരം അഭ്യര്‍ഥിച്ചിട്ടും ദുരന്തത്തിന്റെ ആഴം ബോധ്യപ്പെട്ടിട്ടും സഹായം നിഷേധിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും മനുഷ്യത്വരഹിത നടപടിയാണെന്നും ജയരാജ് കുറ്റപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അധ്യക്ഷത വഹിച്ചു.
എംഎല്‍എമാരായ സി. കെ.ആശ, ജോബ് മൈക്കിള്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു, വി.ബി. ബിനു, കെ.അനില്‍കുമാര്‍, ടി.ആര്. രഘുനാഥന്, കെ. എം. രാധാകൃഷ്ണന്, കെ.വി. ബിന്ദു, പി. കെ. കൃഷ്ണന്, എം.ടി. കുര്യന്, സണ്ണി തെക്കേടം, വി.കെ. സന്തോഷ്കുമാര്‍, ബെന്നി മൈലാടൂര്‍, ലതിക സുഭാഷ്,
ജിയാഷ് കരിം, മാത്യൂസ് ജോര്‍ജ്, സണ്ണി തോമസ്, ഫ്രാന്‍സീസ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാമ്മന്‍ മാപ്പിള ഹാളിനു മുന്നില്‍ നിന്നും പ്രകടനമായി എത്തിയായിരുന്നു ഉപരോധ സമരം. നൂറുകണക്കിനാളുകള്‍ പ്രകടനത്തിലും ഉപരോധ സമരത്തിലും പങ്കെടുത്തു.