റബര്‍ കര്‍ഷക വഞ്ചനദിനാചരണം നടത്തി
1484851
Friday, December 6, 2024 5:41 AM IST
രാമപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരോട് നടത്തുന്ന വഞ്ചനയ്ക്കെതിരേ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റബര്‍ കര്‍ഷക വഞ്ചനദിനാചരണം നടത്തി. രാമപുരത്ത് നടന്ന ജില്ലാതല ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ നിർവഹിച്ചു.
റബര്‍ ഇറക്കുമതി ചുങ്കത്തില്നിന്നുള്ള പണം കര്‍ഷകര്‍ക്കു നല്‍കണമെന്നും 250 രൂപയ്ക്കു റബര്‍ സംഭരിക്കുമെന്ന എല്‍ഡിഎഫ് വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ കെ.എഫ്. വര്‍ഗീസ്, തോമസ് കണ്ണന്തറ, തോമസ് ഉഴുന്നാലി, സന്തോഷ് കാവുകാട്ട്, ബിനു ചെങ്ങളം, സി. വി. തോമസുകുട്ടി, മത്തച്ചന് പുതിയിടത്തുചാലില്‍, പ്രിന്‍സ് ലൂക്കോസ്, വി. ജെ. ലാലി, വി.എ. ജോസ് ഉഴുന്നാലി, കുര്യാക്കോസ് പടവന്, ജോസഫ് കണ്ടത്തില്‍, മൈക്കിള്‍ പുല്ലുമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.