കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം എ​​ല്‍​ഡി​​എ​​ഫ് വി​​ട്ട് യു​​ഡി​​എ​​ഫി​​ലേ​​ക്കു മ​​ട​​ങ്ങു​​മെ​​ന്ന വാ​​ര്‍​ത്ത​​ക​​ള്‍ ത​​ത്പ​​ര​​ക​​ക്ഷി​​ക​​ളു​​ടെ മ​​ന​​ക്കോ​​ട്ട മാ​​ത്ര​​മാ​​ണെ​​ന്ന് ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി ആ​​വ​​ര്‍​ത്തി​​ക്കു​​മ്പോ​​ഴും ഇ​​ട​​തു​​ബ​​ന്ധം പാ​​ര്‍​ട്ടി​​ക്ക് എ​​ന്തു നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യെ​​ന്ന​​തും ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ അ​​വ്യ​​ക്ത​​ത​​യും ഒ​​രു വി​​ഭാ​​ഗം നേ​​താ​​ക്ക​​ളി​​ലും അ​​ണി​​ക​​ളി​​ലും ശ​​ക്തി​​പ്പെ​​ടു​​ന്നു.

ത​​ദ്ദേ​​ശ സ്ഥാ​​പ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് എ​​ട്ടു മാ​​സം മാ​​ത്രം ബാ​​ക്കി​​നി​​ല്‍​ക്കെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ന് വേ​​രോ​​ട്ട​​മു​​ള്ള കോ​​ട്ട​​യ​​ത്ത് മ​​ത്സ​​രി​​ക്കാ​​ന്‍ എ​​ത്ര സീ​​റ്റു​​ക​​ള്‍ ല​​ഭി​​ക്കു​​മെ​​ന്ന​​തി​​ലും എ​​ത്ര​​യി​​ട​​ത്തു ജ​​യി​​ക്കു​​മെ​​ന്ന​​തി​​ലു​​മു​​ള്ള ആ​​ശ​​ങ്ക പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ള്‍​ക്കും സീ​​റ്റ്‌​​മോ​​ഹി​​ക​​ള്‍​ക്കു​​മു​​ണ്ട്. ഇ​​ക്ക​​ഴി​​ഞ്ഞ ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​തു പോ​​ലെ സ​​ര്‍​ക്കാ​​ര്‍ വി​​രു​​ദ്ധ വി​​കാ​​രം ത​​ദ്ദേ​​ശ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ആ​​വ​​ര്‍​ത്തി​​ച്ചാ​​ല്‍ പ്ര​​സ്ഥാ​​നം രാ​​ഷ്ട്രീ​​യ​​ചി​​ത്ര​​ത്തി​​ല്‍​ത​​ന്നെ അ​​പ്ര​​സ​​ക്ത​​മാ​​കും.

സി​​പി​​എം നേ​​തൃ​​ത്വം തു​​ട​​രെ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​തി​​ലെ അ​​മ​​ര്‍​ഷ​​വും മു​​ന്ന​​ണി​​യി​​ലെ​​ത്തി​​യ​​തി​​ല്‍ സി​​പി​​ഐ​​യു​​ടെ മു​​റു​​മു​​റു​​പ്പും അ​​തൃ​​പ്തി​​ക്ക് മ​​റ്റൊ​​രു കാ​​ര​​ണ​​മാ​​ണ്. ക​​ഴി​​ഞ്ഞ ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കോ​​ട്ട​​യ​​ത്ത് സി​​പി​​എം കാ​​ലു​​വാ​​രി​​യ​​തി​​ലും ക​​ടു​​ത്ത വി​​മ​​ര്‍​ശ​​നം പാ​​ര്‍​ട്ടി​​യി​​ലു​​ണ്ടാ​​യി.

പി​​ന്നീ​​ട് ന​​ട​​ന്ന നാ​​ലു സ​​ഹ​​ക​​ര​​ണ​​ബാ​​ങ്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ല്‍ നാ​​മ​​മാ​​ത്ര പ്രാ​​തി​​നി​​ധ്യം പോ​​ലും സി​​പി​​എം മാ​​ണി വി​​ഭാ​​ഗ​​ത്തി​​ന് ന​​ല്‍​കി​​യി​​ല്ല. സി​​പി​​എം ത​​നി​​യെ തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ത്ത് ന​​ട​​പ്പാ​​ക്കു​​ന്ന​​ത​​ല്ലാ​​തെ എ​​ല്‍​ഡി​​എ​​ഫ് ജി​​ല്ലാ യോ​​ഗം പേ​​രി​​നു പോ​​ലും ന​​ട​​ത്തു​​ക​​യോ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളെ പ​​രി​​ഗ​​ണി​​ക്കു​​ക​​യോ ചെ​​യ്യു​​ന്നി​​ല്ല. മു​​ന്‍​നി​​ര നേ​​താ​​ക്ക​​ള്‍​ക്ക് സ്ഥാ​​ന​​മാ​​ന​​ങ്ങ​​ളും പ​​ദ​​വി​​ക​​ളു​​മു​​ണ്ടാ​​യി​​രി​​ക്കെ അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ട്ടു​​പോ​​യ ര​​ണ്ടാം നി​​ര നേ​​താ​​ക്ക​​ളു​​ടെ ഭാ​​വി​​യെ​​ന്തെ​​ന്നാ​​ണ് പാ​​ര്‍​ട്ടി​​ക്കു​​ള്ളി​​ല്‍ ഉ​​യ​​രു​​ന്ന ചോ​​ദ്യം.

ത​​ദ്ദേ​​ശ​​സീ​​റ്റ് വി​​ഭ​​ജ​​ന​​ത്തി​​ല്‍ ജ​​നു​​വ​​രി​​യി​​ല്‍ യു​​ഡി​​എ​​ഫി​​ല്‍ ധാ​​ര​​ണ​​യു​​ണ്ടാ​​ക്കി സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ നി​​ശ്ച​​യി​​ക്കാ​​നി​​രി​​ക്കെ സി​​പി​​എം ന​​ല്‍​കു​​ന്ന​​തു​​കൊ​​ണ്ട് തൃ​​പ്തി​​യ​​ട​​യേ​​ണ്ട സ്ഥി​​തി വ​​രു​​മോ എ​​ന്ന​​തും മാ​​ണി വി​​ഭാ​​ഗം പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ള്‍​ക്കും മ​​ത്സ​​ര​​മോ​​ഹി​​ക​​ള്‍​ക്കും ആ​​ശ​​ങ്ക​​യ്ക്ക് കാ​​ര​​ണ​​മാ​​ണ്.

ആ​​സ​​ന്ന​​മാ​​യ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഏ​​റ്റ​​വും ച​​ര്‍​ച്ച ചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത് റ​​ബ​​ര്‍, നെ​​ല്ല് വി​​ല​​ത്ത​​ക​​ര്‍​ച്ച​​യാ​​ണ്. യു​​ഡി​​എ​​ഫി​​ന്‍റെ പ്ര​​ധാ​​ന ഇ​​ല​​ക്‌​​ഷ​​ന്‍ വി​​ഷ​​യ​​വും റ​​ബ​​ര്‍ വി​​ല​​ത്ത​​ക​​ര്‍​ച്ച​​യാ​​യി​​രി​​ക്കും. ഒ​​രു കി​​ലോ റ​​ബ​​റി​​ന് 250 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് എ​​ല്‍​ഡി​​എ​​ഫ് ഇ​​ല​​ക്‌​​ഷ​​ന്‍ മാ​​നി​​ഫെ​​സ്റ്റോ​​യി​​ല്‍ ഉ​​റ​​പ്പു​​ന​​ല്‍​കി​​യ​​ശേ​​ഷം റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് മു​​ന്നി​​ല്‍ എ​​ങ്ങ​​നെ വോ​​ട്ടു​​ചോ​​ദി​​ക്കു​​മെ​​ന്ന​​തും മ​​റ്റൊ​​രു പ​​രി​​മി​​തി​​യാ​​ണ്.

കെ.​​എം. മാ​​ണി ന​​ട​​പ്പാ​​ക്കി​​യ കാ​​രു​​ണ്യ സ​​ഹാ​​യ​​പ​​ദ്ധ​​തി സി​​പി​​എം കാ​​റ്റി​​ല്‍​പ​​റ​​ത്തി​​യ​​തി​​ലും അ​​തൃ​​പ്തി ചെ​​റു​​ത​​ല്ല. ഇ​​തി​​നി​​ടെ​​യാ​​ണ് മാ​​ണി വി​​ഭാ​​ഗം യു​​ഡി​​എ​​ഫി​​ലേ​​ക്കു മ​​ട​​ങ്ങു​​ന്ന​​തി​​ല്‍ മു​​സ്‌​​ലിം ലീ​​ഗി​​ന്‍റെ മ​​ധ്യ​​സ്ഥ​​ത​​യി​​ല്‍ ച​​ര്‍​ച്ച ന​​ട​​ന്നു​​വെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ള്‍ പ്ര​​ച​​രി​​ച്ച​​ത്.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം യു​​ഡി​​എ​​ഫ് വി​​ട്ട​​ത​​ല്ല, പു​​റ​​ത്താ​​ക്കി​​യ​​താ​​ണെ​​ന്നും നി​​ല​​വി​​ല്‍ ഇ​​ട​​തു മു​​ന്ന​​ണി​​യു​​ടെ അ​​വി​​ഭാ​​ജ്യ ഘ​​ട​​ക​​മാ​​ണെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ്ര​​സ്താ​​വി​​ച്ചി​​രു​​ന്നു. മാ​​ണി വി​​ഭാ​​ഗ​​ത്തി​​ന് കൈ​​മോ​​ശം വ​​ന്ന പാ​​ലാ, ക​​ടു​​ത്തു​​രു​​ത്തി സീ​​റ്റു​​ക​​ളി​​ല്‍ വി​​ട്ടു​​വീ​​ഴ്ച​​യി​​ല്ലെ​​ന്നും സി​​റ്റിം​​ഗ് സീ​​റ്റു​​ക​​ളെ​​ച്ചൊ​​ല്ലി ച​​ര്‍​ച്ച വേ​​ണ്ടെ​​ന്നും കോ​​ണ്‍​ഗ്ര​​സും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ​​ഫ് ഗ്രൂ​​പ്പും ഉ​​റ​​ച്ച നി​​ല​​പാ​​ടി​​ലാ​​ണ്.