ചങ്ങനാശേരിയില്‍ കുരങ്ങന് എത്തിയത് കൗതുകമായി
1484663
Thursday, December 5, 2024 7:44 AM IST
ചങ്ങനാശേരി: നഗരത്തില്‍ വിരുന്നിനെത്തിയ കുരങ്ങന് കൗതുകമായി. ഇന്നലെ രാവിലെ ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് കുരങ്ങന് എത്തിയത്. ഇവിടെയുള്ള കച്ചവട സ്ഥാപനങ്ങളുടെയും വാഹനങ്ങളുടെയും മുകളിലൂടെ ഓടി നടന്ന കുരങ്ങനെ കാണാന്‍ ആളുകള്‍ തടിച്ചു കൂടി.
ബഹളവും കാക്കകളുടെ ശല്യവും ആയപ്പോള്‍ കുരങ്ങൻ ഓടി മറഞ്ഞു. ഇതരസംസ്ഥാനത്തുനിന്നുള്ള ലോറിയിലെത്തിയതാകാമെന്നാണ് നഗരവാസികള്‍ പറയുന്നത്.