ചങ്ങനാശേരിയിലെ കൃഷിനാശം: അടിയന്തര നടപടി ഉണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ്
1484661
Thursday, December 5, 2024 7:40 AM IST
ചങ്ങനാശേരി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയില്‍ ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ പാടശേഖരങ്ങളില്‍ മട വീണുണ്ടായ നെല്‍കൃഷി നാശം സംബന്ധിച്ച് സത്വര നടപടിയുണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ്. ജോബ് മൈക്കിള്‍ എഎംഎല്‍എ മന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഈ വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് കൃഷി മന്ത്രി ഉറപ്പു നല്‍കിയത്.
അതിരൂക്ഷമായ മഴവെള്ളപ്പാച്ചിലില്‍ മടവീണ് വിത കഴിഞ്ഞ പായിപ്പാട് കൃഷിഭവനു കീഴിലുള്ള എട്ട്യാകരി, കൈപ്പുഴയ്ക്കല്, കാപ്പോണപുറം, കാവലിക്കരി, കൊല്ലത്ത് ചാത്തങ്കരി, ഉത്തക്കാട് ചെമ്പ്, കുറിച്ചി കൃഷിഭവന് കീഴിലുള്ള ഇളങ്കാവ് ചാലടി പാടശേഖരം, കരിക്കണ്ടം പാടശേഖരം തുടങ്ങി നിരവധി പാടശേഖരങ്ങളിലെ കൃഷി പൂര്‍ണമായും നശിച്ച സ്ഥിതിയിലാണെന്ന് എംഎല്‍എ മന്ത്രിയെ ധരിപ്പിച്ചു.