സ്കൂട്ടര്‍ കാറിലിടിച്ചു യാത്രക്കാരനു പരിക്ക്
1484659
Thursday, December 5, 2024 7:40 AM IST
കടുത്തുരുത്തി: മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ സ്കൂട്ടര്‍ കാറിലിടിച്ചു യാത്രക്കാരനു പരിക്ക്. ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ കടുത്തുരുത്തി ഐടിഐ ജംഗ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ ആറോടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ സ്കൂട്ടര്‍ യാത്രികനെ മുട്ടുച്ചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറവം പോലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന കുന്നുംപുറം വീട്ടില്‍ രാധാകൃഷ്ണന് (ചന്ദ്രന്-72) ആണ് പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി സ്കൂട്ടറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.
ഐടിഐ ജംഗ്ഷനില്‍ വച്ച് മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെയില്‍ എതിര്‍ദിശയില്‍ നിന്നുമെത്തിയ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ രാധാകൃഷ്ണന് ഗുരുതരമായ പരിക്കുണ്ട്. പിന്നീട് ഇദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന രാധാകൃഷ്ണനെ സമീപവാസിയായ വട്ടത്തൊട്ടിയില്‍ റെജിയും ആപ്പാഞ്ചിറ സ്വദേശിയായ വക്കീലും അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവറും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ സ്കൂട്ടറിന്റെ മുന്‍ഭാഗം തകര്‍ന്നു.