രക്തദാന ക്യാമ്പ് നടത്തി
1484653
Thursday, December 5, 2024 7:40 AM IST
കോട്ടയം: ലയൺസ് ക്ലബ് ഓഫ് കോട്ടയം, സെന്‍ട്രല്‍ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഗവണ്മെന്റ് ഐടിഐ റെഡ് റിബൺ ക്ലബും എന്‍എസ്എസ് യൂണിറ്റും കോട്ടയം മെഡിക്കല്‍ കോളജുമായി ചേര്‍ന്ന് മെഗാ രക്തദാന ക്യാമ്പ് നടത്തി. ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്. വെങ്കിടാചലം ഉദ്ഘാടനം ചെയ്തു.
ഗവണ്മെന്റ് ഐടിഐ കോളജ് പ്രിന്‍സിപ്പല്‍ കെ. സന്തോഷ് കുമാര്‍, പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രിന്‍സ് സ്കറിയ, ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം സെന്‍ട്രല്‍ പ്രസിഡന്റ് ലേഖ മധു, യൂത്ത് എംപവര്‍മെന്റ് കോഓർഡിനേറ്റര്‍ എം.വി. മധു, ക്ലബ് സെക്രട്ടറി ധന്യ ഗിരീഷ്, ബാലകൃഷ്ണപിള്ള, ജിതിന് ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ സാലി മാത്യൂസ്, ഡിസ്ട്രിക്ട് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലയണ്‍സ് ക്ലബ് അംഗങ്ങളും അധ്യാപകരും വിദ്യാർഥികളുമടക്കം 122 പേര് രക്തം നല്കി.