കെസിഡബ്ല്യുഎ വാര്‍ഷികം ഏഴിന്
1484652
Thursday, December 5, 2024 7:40 AM IST
കോട്ടയം: ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങള്‍ ഏഴിനു നടക്കും. പുന്നത്തുറ സെന്റ് തോമസ് പള്ളിയുടെ ആതിഥേയത്വത്തില്‍ രാവിലെ 10 മുതല്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.
എഡ്യുഹെല്പ് പദ്ധതിയുടെ വിതരണോദ്ഘാടനവും നടക്കും. കെസിഡബ്ല്യുഎ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍ അധ്യക്ഷത വഹിക്കും.
അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മലബാര്‍ റീജണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കിടങ്ങൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ. ജോസ് നെടുങ്ങാട്ട്, പുന്നത്തുറ വികാരി ഫാ. ജയിംസ് ചെരുവില്‍, കെസിഡബ്ല്യുഎ അതിരൂപത സെക്രട്ടറി സില്‍ജി പാലക്കാട്ട്,
ട്രഷറര്‍ ലൈലമ്മ ജോമോന് പാറശേരില്‍, വൈസ് പ്രസിഡന്റുമാരായ ബീന ബിജു കാവനാല്‍, ബിന്‍സി മാറികവീട്ടില്‍, ജോയിന്റ് സെക്രട്ടറിമാരായ ലീന ലൂക്കോസ് മറ്റത്തിപ്പറമ്പില്‍, സിമി ചെമ്പകത്തടത്തില്‍, പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ഷീബ ചാക്കോ,
മാതൃവേദി സെനറ്റ് അംഗം ആനി ലൂക്കോസ്, കെസിസി പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ജോഷി മുത്തൂറ്റില്‍, കെസിവൈഎല്‍ യൂണിറ്റ് പ്രസിഡന്റ് സ്റ്റിനി തോമസ് എന്നിവര്‍ പ്രസംഗിക്കും. വിവിധ മത്സരങ്ങളില്‍ വിജയികളായവരേയും മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരേയും സമ്മേളനത്തില്‍ ആദരിക്കും.