സംസ്ഥാനതല ലോക് അദാലത്ത്, ജില്ലാ മീഡിയേഷന് സെന്റര്‍ ഉദ്ഘാടനം ഏഴിന്
1484651
Thursday, December 5, 2024 7:24 AM IST
കോട്ടയം: സംസ്ഥാനതല ലോക് അദാലത്തിന്റെയും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പുതുതായി ആരംഭിച്ച ജില്ലാ മീഡിയേഷന് സെന്ററിന്റെയും ഉദ്ഘാടനം മന്ത്രി അഡ്വ. ജി.ആര്. അനില്‍ ഡിസംബര്‍ ഏഴിനു രാവിലെ 11നു നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.
സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് അംഗം കെ.ആര്. രാധാകൃഷ്ണന്, ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി ജി. പ്രവീണ്‍ കുമാര്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. ശ്രീലേഖ,
ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്. മനുലാല്‍, അംഗങ്ങളായ ആര്. ബിന്ദു, കെ.എം. ആന്റോ, ബാര്‍ കൗണ്‍സില്‍ അംഗം അജിതന് നമ്പൂതിരി, ബാര്‍ അസോസിയേഷന് പ്രസിഡന്റുമാരായ സജി കൊടുവത്ത്, ഡൊമിനിക് മുണ്ടമറ്റം,
അഭിഭാഷകരായ വി.ബി. ബിനു, സി.എസ്. അജയന്, ജിതേഷ് ജെ. ബാബു, പി. സതീഷ്ചന്ദ്രന് നായര്‍, ബി. അശോക്, സണ്ണി ജോര്‍ജ് ചാത്തുകുളം, ഭാഗ്യം കൊടുവത്ത്, എസ്.എം. സേതുരാജ്, പി.ഐ. മാണി എന്നിവര്‍ പ്രസംഗിക്കും. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: 0481 2565118.