എസ്ബി കോളജ് എംഎസ്ഡബ്ല്യു ദശവത്സരാഘോഷങ്ങൾക്കു തുടക്കം
1484650
Thursday, December 5, 2024 7:24 AM IST
ചങ്ങനാശേരി: എസ്ബി കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് അധ്യക്ഷനായിരുന്നു. പത്താം വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ അവതരണവും പതിനാറ് സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം ഒപ്പിടീല് കര്‍മവും സമ്മേളനത്തില്‍ നടന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ജോസ് ആന്റണി മുഖ്യസന്ദേശം നല്കി.
വൈസ്പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി സി. കാഞ്ഞുപറമ്പില്‍, ഡോ. ദീപക് ജോസഫ്, ഡോ. ജോളി കെ. ജയിംസ്, ഫാ. ആന്‍സിലോ മാത്യു, രാഹുല്‍ സുരേഷ്, സുബി കെ. വര്‍ഗീസ്, എം.എ. അശ്വതി എന്നിവര്‍ പ്രസംഗിച്ചു.