ചെത്തിപ്പുഴ ആശുപത്രിയില്‍ ഡെര്‍മറ്റോളജി വിഭാഗംഉദ്ഘാടനം ഇന്ന്
1484649
Thursday, December 5, 2024 7:24 AM IST
ചങ്ങനാശേരി: ആധുനിക സേവനങ്ങളോടെ വിപുലീകരിച്ച ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡെര്‍മറ്റോളജി വിഭാഗം ഇന്ന് രാവിലെ 11.30ന് പ്രശസ്ത സിനിമതാരം സരയൂ മോഹന്‍ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഒപി കണ്‍സള്‍ട്ടേഷനും ട്രീറ്റ്മെന്റുകള്‍ക്കും ഒരു മാസക്കാലത്തേക്ക് ഇളവുകൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനായി എല്ലാത്തരം ചര്‍മത്തിനും അനുയോജ്യമായ ലേസര്‍ മെഷീന് സൗകര്യം ചെത്തിപ്പുഴ ആശുപത്രിയില്‍ ലഭ്യമാണ്.
കൂടാതെ കോസ്മെറ്റിക് ഡെര്‍മറ്റോളജി വിഭാഗവും കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക വിഭാഗവും പ്രവര്‍ത്തനം ആരംഭിക്കുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി ചങ്ങനാശേരി ബ്യൂട്ടി ക്വീന്‍ കോണ്ടസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോടുകൂടി കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള ചികിത്സ ചെത്തിപ്പുഴ ആശുപത്രിയില്‍ ലഭ്യമാണെന്നു ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.