യുവദീപ്തി-എസ്എംവൈഎം ജന്മദിന സമ്മേളനം
1484648
Thursday, December 5, 2024 7:24 AM IST
ചങ്ങനാശേരി: അതിരൂപത യുവദീപ്തി-എസ്എംവൈഎം 52-ാമത് ജന്മദിന സമ്മേളനവും യുവദീപ്തി മുന്‍കാല നേതാക്കളുടെ നേതൃസംഗമവും നടന്നു. പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രസിഡന്റ് ജോയല്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഫാ. സോണി പള്ളിച്ചിറ, സഞ്ജയ് സതീഷ്, ലിൻഡാ ജോഷി, ജോസഫുകുട്ടി പുറവടിയില്‍, അന്ത്രയോസ് മാറാട്ടുകളം, ഡോ.പി.സി. അനിയന് കുഞ്ഞ്, ഡോ. രാജന് കെ. അമ്പൂരി,
പ്രഫ.ജെ.സി. മാടപ്പാട്ട്, മാത്യു ഡൊമിനിക്, സാം ജോസഫ്, സൈബി അക്കര, സജി മതിച്ചിപ്പറമ്പില്‍, എ.പി. തോമസ്, വര്‍ഗീസ് ആന്റണി, രാജേഷ് ജോണ്‍, ബിനു ഡൊമിനിക്, ഷൈനി കൂര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.