പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലന സഹായം
1484647
Thursday, December 5, 2024 7:24 AM IST
കോട്ടയം: മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിനു ധനസഹായം നല്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് 20 വരെ അപേക്ഷിക്കാം. ജില്ലയില്‍ എംപാനല്‍ ചെയ്തിട്ടുളള ബ്രില്യന്റ് സ്റ്റഡി സെന്റര്‍ പാലാ, ദര്‍ശന അക്കാദമി കോട്ടയം, എക്സലന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വൈക്കം എന്നിവിടങ്ങളില്‍ പരിശീലനം നേടുന്നവര്‍ക്കാണ് ധനസഹായം. അപേക്ഷകര്‍ ജില്ലയില്‍ താമസിക്കുന്നവരും കുടുംബ വരുമാനം ആറുലക്ഷം രൂപയില്‍ കവിയാത്തവരുമായിരിക്കണം.
അപേക്ഷകര്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, സാധുതയുള്ള ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എന്‍ട്രന്‍സ് പരിശീലനം നേടുന്ന സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രം, ഫീസ് രസീത് എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോമില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഫോൺ: 0481-2562503.