ഉപതെരഞ്ഞെടുപ്പ്: പ്രാദേശികാവധി
1484645
Thursday, December 5, 2024 7:24 AM IST
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഈരാറ്റുപേട്ട നഗരസഭ 16-ാം വാര്‍ഡ് (കുഴിവേലി വാര്‍ഡ്), അതിരമ്പുഴ പഞ്ചായത്ത് മൂന്നാംവാര്‍ഡ് (ഐടിഐ) എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 10നു ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന സ്കൂളുകള്‍ക്ക് ഒന്‍പത്, 10 തീയതികളിലും അവധിയാണ്. ഈ നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന 10നു വൈകുന്നേരം ആറിനു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിനമായ 11 നും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ 11 ന് രാവിലെ 10 മണിക്ക ആരംഭിക്കും.