കട്ടച്ചിറ പള്ളിയിൽ അമലോത്ഭവത്തിരുനാൾ
1484643
Thursday, December 5, 2024 7:24 AM IST
കട്ടച്ചിറ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ അമലോത്ഭവ മാതാവിന്റെ തിരുനാളിനു നാളെ കൊടിയേറും.
നാളെ വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, പ്രസംഗം: ഫാ. നിധിൻ വെട്ടിക്കാട്ടിൽ. തുടർന്ന് ജപമാല പ്രദക്ഷിണം. ഏഴിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന: ഫാ. ബിജു കൊച്ചുപറന്പിൽ. രാത്രി ഏഴിന് പ്രദക്ഷിണം: ഫാ. തോമസ് പാറത്തോട്ടാൽ,ഫാ. ജിബിൻ മണലോടിയിൽ, ഫാ. ജോസ് നെടുങ്ങാട്ട് എന്നിവർ കാർമികത്വം വഹിക്കും.
എട്ടിനു രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10ന് തിരുനാൾ റാസ: ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ, ഫാ. നോബിൾ കല്ലൂർ, ഫാ. മജോ വാഴക്കാലയിൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം.