നിരീക്ഷണ കാമറകൾ പ്രവർത്തന രഹിതം
1484599
Thursday, December 5, 2024 6:07 AM IST
എരുമേലി: ശബരിമല തീർഥാടന സുരക്ഷയ്ക്ക് സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ പലതും പ്രവർത്തന രഹിതം. ചിലത് വാഹനം ഇടിച്ചു തകർന്ന നിലയിൽ. ഇന്നലെ തീർഥാടക വാഹനം തട്ടി പഞ്ചായത്ത് ഓഫീസ് പടിക്കലെ കാമറകൾ തകർന്നു.
ഇവ താഴേക്ക് വീണ നിലയിലാണ്. കെഎസ്ആർടിസി ജംഗ്ഷനിലെ കാമറ വാഹനം ഇടിച്ചു തകർന്നിട്ട് മാസങ്ങളായി. ടൗൺ പരിധിയിൽ 52 ഹൈടെക് കാമറകളാണുള്ളത്. പാർക്കിംഗ് ഗ്രൗണ്ടുകളിലും ക്ഷേത്രത്തിലും പരിസരങ്ങളിലുമായുള്ള കാമറകളിൽ ചിലത് പ്രവർത്തന രഹിതമായ നിലയിലാണ്.