ഭിന്നശേഷി ദിനത്തിൽ സുനീഷിന് ആദരവ്
1484596
Thursday, December 5, 2024 6:07 AM IST
എലിക്കുളം: ശരീരം തളർന്നിട്ടും മനസ് തളരാതെ വിജയം വരിച്ച സുനീഷ് ജോസഫിന് ലോകഭിന്നശേഷി ദിനത്തിൽ ആദരവ്. ജന്മനാ ശരീരം തളർന്നെങ്കിലും മനസ് തളരാതെ ജീവിതത്തിൽ പുതിയ വഴികൾ തുറന്ന, കുരുവിക്കൂട് കവലയിൽ കോമൺ സർവീസ് സെന്റർ നടത്തുന്ന സുനീഷിനെ എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് പൊന്നാടയണിയിച്ച് ആദരിച്ചു.
ആർപ്പൂക്കരയിൽ ജനിച്ച സുനീഷ് ഇപ്പോൾ എലിക്കുളത്താണ് താമസിക്കുന്നത്. സോഫയിൽ കമിഴ്ന്നുകിടന്ന് കംപ്യൂട്ടറിൽ ജോലി ചെയ്താണ് ഇദ്ദേഹം സർവീസ് സെന്റർ നടത്തുന്നത്. എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷി ഗാനമേള സംഘത്തിലെ ഗായകൻ കൂടിയാണ്.
തെരഞ്ഞെടുപ്പ് വേളയിൽ ജില്ലാഭരണകൂടം ഭിന്നശേഷി അംബാസഡറായി പ്രഖ്യാപിച്ചിരുന്നു. ചടങ്ങിൽ അഭിലാഷ് വടക്കേമംഗലത്ത്, ഷിജോ തോമസ്, വിൻസെന്റ് വട്ടക്കുന്നേൽ, കുഞ്ഞുമോൾ എന്നിവർ പങ്കെടുത്തു.