കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം
1484089
Tuesday, December 3, 2024 6:57 AM IST
മണിമല: ചെറുവള്ളിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. മൂലേപ്ലാവ് മൃഗാശുപത്രിക്ക് സമീപം ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. കാർ യാത്രികനായ മണ്ണാറക്കയം പുതിയാപറന്പിൽ അനന്ദു (27)വിന് പരിക്കേറ്റു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ കാർ പിന്നിലേക്ക് നിരങ്ങി പിക്കപ്പിലും ഇടിച്ചു.