പട്ടികജാതിക്കാര്‍ക്ക് സ്റ്റെപെൻഡോടെ തൊഴില്‍ പരിശീലനം
1479091
Thursday, November 14, 2024 7:30 AM IST
കോട്ടയം: അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്റ്റൈപെൻഡോടെ തൊഴില്‍ പരിശീലനം നല്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ നിശ്ചിത യോഗ്യതയുള്ള പട്ടികജാതിയില്‍പ്പെടുന്ന യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.
ആശുപത്രികളിലും എന്‍ജിനിയറിംഗ് സ്ഥാപനങ്ങളിലും വിവിധ തസ്തികകളില്‍ പരമാവധി രണ്ട് വര്ഷക്കാലയളവിലാണു തൊഴില്‍ പരിശീലനം. അപേക്ഷകര്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 21-35. അപേക്ഷകള്‍ പൂരിപ്പിച്ച് 25നു മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.