കോ​ട്ട​യം: വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ 20 വ​രെ ബാ​ലാ​വ​കാ​ശ വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും. ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ല​ഹ​രി​വി​രു​ദ്ധ കൂ​ട്ട​ന​ട​ത്തം സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ബാ​ലാ​വ​കാ​ശ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു നി​ര്‍വ​ഹി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​ഷാ​ഹു​ല്‍ ഹ​മീ​ദ് കൂ​ട്ട​ന​ട​ത്തം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ല്‍നി​ന്ന് തി​രു​ന​ക്ക​ര ഗാ​ന്ധി ച​ത്വ​ര​ത്തി​ലേ​ക്കാ​ണ് കൂ​ട്ട​ന​ട​ത്തം.

ചൈ​ല്‍ഡ് വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഡോ. ​അ​രു​ണ്‍ കു​ര്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ സി.​ജെ. ബീ​ന, അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് വി​നോ​ദ്പി​ള്ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 10നു ​തി​രു​ന​ക്ക​ര ഗാ​ന്ധി ച​ത്വ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ജ​യ​ച​ന്ദ്ര​ന്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍കും. ജി​ല്ലാ വ​നി​ത-​ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ റ്റി​ജു റേ​ച്ച​ല്‍ തോ​മ​സ്, ചൈ​ല്‍ഡ് ഹെ​ല്‍പ് ലൈ​ന്‍ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ജ​സ്റ്റി​ന്‍ മൈ​ക്കി​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

കൂ​ട്ട​ന​ട​ത്ത​ത്തി​ല്‍ കോ​ട്ട​യം ബി​സി​എം കോ​ള​ജ്, മേ​രി കാ​ത​റി​ന്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്സിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. ഫ്ളാ​ഷ് മോ​ബും തെ​രു​വു​നാ​ട​ക​വും അ​ര​ങ്ങേ​റും.