മു​ണ്ട​ക്ക​യം: ദേ​ശീ​യ​പാ​ത 183ല്‍ ​സീ​ബ്രാ ലൈ​നു​ക​ളും മു​ന്ന​റി​യി​പ്പ് ലൈ​നു​ക​ളും മാ​ഞ്ഞു. അ​ന്ത​ർ സം​സ്ഥാ​ന ദേ​ശീ​യ​പാ​ത​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡാ​ണ് കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത.

ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കും മു​ണ്ട​ക്ക​യ​ത്തി​നു​മി​ട​യി​ൽ ദേ​ശീ​യ​പാ​ത​യി​ലെ സീ​ബ്രാ​ലൈ​നു​ക​ൾ മാ​ഞ്ഞി​ട്ട് നാ​ളു​ക​ൾ പി​ന്നി​ട്ടു. ചി​റ്റ​ടി അ​ട്ടി​വ​ള​വ്, എ​സ്എ​ൻ​ഡി​പി വ​ള​വ്, 31ാം മൈ​ൽ വേ ​ബ്രി​ഡ്ജ് വ​ള​വ്, പൈ​ങ്ങ​നാ​യി​ലെ പ​തി​വ് അ​പ​ക​ട സ്ഥ​ല​ങ്ങ​ളാ​യ കൊ​ടും​വ​ള​വു​ക​ളി​ലൊ​ന്നും മു​ന്ന​റി​യി​പ്പ് ലൈ​നു​ക​ളി​ല്ല.

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ വ​ര​ക​ൾ മാ​ഞ്ഞ​തോ​ടെ അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ക്കു​ക​യാ​ണ്. മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കു​വാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പാ​ത​യി​ലേ​ക്കെ​ത്തും.

സീ​ബ്ര ലൈ​നു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ മൂ​ട​ൽ​മ​ഞ്ഞു​കൂ​ടി ഇ​റ​ങ്ങു​ന്ന​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഹൈ​റേ​ഞ്ചി​ലേ​ക്കു​ള്ള യാ​ത്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​കും സൃ​ഷ്ടി​ക്കു​ക. ഇ​ത് അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​വാ​നി​ട​യാ​ക്കും.

മു​ണ്ട​ക്ക​യം ടൗ​ണി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും സീ​ബ്ര ലൈ​നു​ക​ൾ പൂ​ർ​ണ​മാ​യും മാ​ഞ്ഞു. ഇ​തോ​ടെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ച് കി​ട​ക്കു​ന്ന​ത് ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ദേ​ശീ​യ​പാ​ത​യി​ൽ സീ​ബ്രാ​ലൈ​നു​ക​ൾ അ​ട​ക്കം വ​ര​ച്ച് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​വ​ർ​ഷം ഇ​ത് ഉ​ണ്ടാ​യി​ട്ടി​ല്ല.