വ​ല​വൂ​ര്‍: വ​ല​വൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍നി​ന്നു വാ​യ്പയെ​ടു​ത്ത് കു​ടി​ശി​ക​യാ​യി റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന വാ​യ്പ​ക​ള്‍​ക്ക് ആ​ര്‍​ബി​ട്രേ​ഷ​ന്‍, ജ​പ്തിന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് വ​ല​വൂ​ര്‍ ബാ​ങ്കി​ന് ജ​നു​വ​രി 31 വ​രെ പ്ര​ത്യേ​ക കു​ടി​ശി​ക നി​വാ​ര​ണ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​ക്ക് സ​ഹ​ക​ര​ണ വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി.

ഈ ​പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ച് കു​ടി​ശി​ക​യു​ള്ള എ​ല്ലാ​വ​രും പ​ര​മാ​വ​ധി ഇ​ള​വു​ക​ളോ​ടെ വാ​യ്പാ കു​ടി​ശി​ക​ക​ള്‍ സെ​റ്റി​ല്‍ ചെ​യ്യ​ണ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ല്ല​പ്പ​ള്ളി, അ​ന്തീ​നാ​ട്,

പ​യ​പ്പാ​ര്‍ ബ്രാ​ഞ്ചു​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള​വ​ര്‍​ക്ക് 18ന് ​അ​ന്തീ​നാ​ട് ബ്രാ​ഞ്ചി​ലും അ​ന്ത്യാ​ളം, നെ​ച്ചി​പ്പു​ഴൂ​ര്‍ ബ്രാ​ഞ്ചു​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള​വ​ര്‍​ക്ക് 19 ന് ​നെ​ച്ചി​പ്പു​ഴൂ​ര്‍ ബ്രാ​ഞ്ചി​ലും വ​ള്ളി​ച്ചി​റ ബ്രാ​ഞ്ചി​ന് 20 ന് ​വ​ള്ളി​ച്ചി​റ ബ്രാ​ഞ്ചി​ലും ഹെ​ഡ് ഓ​ഫീ​സ് ബ്രാ​ഞ്ചി​ന് കീ​ഴി​ലു​ള്ള​വ​ര്‍​ക്ക് 21, 22 തീ​യ​തി​ക​ളി​ല്‍ ഹെ​ഡ് ഓ​ഫീ​സി​ലും രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം 3.30 വ​രെ അ​ദാ​ല​ത്ത് ന​ട​ത്തു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടോ​മി എ​ന്‍. ജേ​ക്ക​ബ് അ​റി​യി​ച്ചു.